ക്ഷേത്രങ്ങളില്‍ കവര്‍ച്ച: പ്രതി പിടിയിൽ

വെള്ളറട: നിരവധി ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയ പ്രതിയെ വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തു. കള്ളിക്കാട് മുകുന്തറ മൈലക്കര ആണ്ടിവിളാകം ചാനല്‍ അരകത്ത് വീട്ടില്‍ ഊളന്‍ ഗോപി എന്ന ഗോപി ആശാരിയെയാണ് (55) അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 27ന് വെള്ളറട താഴെക്കര കളിയ്ക്കല്‍ ശ്രീ ഭദ്രകാളി ദേവീക്ഷേത്രത്തിലെ രണ്ട് കാണിക്കവഞ്ചി തകര്‍ത്ത് മോഷണം നടത്തിയ കേസിലെ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നിരവധി ക്ഷേത്രങ്ങളില്‍ കാണിക്കവഞ്ചി തകര്‍ത്ത് പ്രതി മോഷണം നടത്തിയെന്ന വിവരം ലഭിച്ചത്.

Tags:    
News Summary - Temple robbery: Defendant arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.