പി​ടി​യി​ലാ​യ പ്ര​തി​ക​ൾ

കുരിശ്ശടിയിലെ കാണിക്കവഞ്ചി കവർച്ച; പ്രതികൾ പിടിയിൽ

ശാസ്താംകോട്ട: ആഞ്ഞിലിമൂട് സെന്‍റ് തോമസ് പള്ളിയുടെ മുൻവശമുള്ള കുരിശ്ശടിയിൽ 28ന് രാത്രിയിൽ നടന്ന മോഷണ കേസിലെ രണ്ടു പ്രതികളെ ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തു.പത്തനംതിട്ട കൊടുമൺ ശ്രീലങ്ക എന്ന സ്ഥലത്ത് സംക്രാന്തി മുരുപ്പേൽ വീട്ടിൽ സുബിൻ (24), കൊടുമൺ ആയിക്കാട്ട് കൊച്ചുവിളയിൽ വീട്ടിൽ ജോജി (24) എന്നിവരാണ് അറസ്റ്റിലായത്. 28ന് രാത്രി പെട്ടി ഓട്ടോറിക്ഷയിൽ വന്ന പ്രതികൾ കമ്പിപ്പാര ഉപയോഗിച്ച് കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം അപഹരിക്കുകയായിരുന്നു.

ഏകദേശം 30,000 രൂപ നഷ്ടപ്പെട്ടതായി കുരിശ്ശടിയുടെ ട്രസ്റ്റി പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. കുരിശ്ശടിക്കടുത്തുള്ള സി.സി ടി.വിയിൽ ഭാഗികമായി തെളിഞ്ഞ ദൃശ്യങ്ങൾ ഉപയോഗിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതികളെയും വാഹനവും പിടികൂടാൻ സഹായിച്ചത്. അറസ്റ്റ് ചെയ്ത പ്രതികളെ കൊടുമണിൽ എത്തിച്ച് ഓട്ടോറിക്ഷയും കണ്ടെടുത്തു.

മോഷണം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതികൾ മുമ്പ് പല കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും സമാനമായ മറ്റു കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരുകയാണെന്നും ശാസ്താംകോട്ട ഡിവൈ.എസ്.പി എസ്. ഷെരീഫ് പറഞ്ഞു.ശാസ്താംകോട്ട ഇൻസ്‌പെക്ടർ എ. അനൂപ്, എസ്.ഐമാരായ എ. അനീഷ്, പ്രവീൺ പ്രകാശ്, എ.എസ്.ഐ ബിജു എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Tags:    
News Summary - temple robbery; The accused are under arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.