മോഷ്​ടാവിൽ നിന്ന്​ കണ്ടെടുത്ത വസ്തുക്കൾ

പൊലീസിനെ കണ്ടപ്പോൾ കയ്യിലുള്ളതെല്ലാം ഉപേക്ഷിച്ച്​ ഒരൊറ്റയോട്ടം; ചോദ്യം ചെയ്​തപ്പോൾ ചുരുളഴിഞ്ഞത്​ ക്ഷേത്രക്കവർച്ചയുടെ കഥ

നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിച്ചന്തയ്ക്ക് സമീപം ചരൽ സ്വദേശി അനീഷ്‌രാജൻ (33) നെയാണ് കുളച്ചൽ ഡി.എസ്.പി തങ്കരാമ​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

ഇയാളുടെ പക്കൽ നിന്നും 600 കിലോ വെങ്കല സാധനങ്ങളും, 16 ഗ്രാം സ്വർണ്ണാഭരണങ്ങളും പിടിച്ചെടുത്തു. ഇവയുടെ മൂല്യം 8.6 ലക്ഷം രൂപ വരുമെന്ന്​ പൊലീസ്​ പറഞ്ഞു. ഇയാൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 20 കേസ​ുകൾ നിലവിലുണ്ട്. 

കുരുന്തങ്കോട് ആശാരിവിളയിൽ ശനിയാഴ്ച വാഹന പരിശോധന നടത്തുന്നതിനിടയിൽ പൂജാസാധനങ്ങളുമായി പോയ ആൾ പൊലീസിനെ കണ്ടയുടനെ കൈയ്യിലുണ്ടായിരുന്ന സാധനങ്ങൾ വലിച്ചെറിഞ്ഞ ശേഷം ഓടി മറഞ്ഞു. തുടർന്ന് ഇയാളെ പിന്തുടർന്ന് പിടികൂടി ഇരണിയൽ സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുള്ള മോഷണ വിവരം പൊലീസ് അറിയുന്നത്. ഇയാളുടെ കൂടെയുള്ളവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്ന്​ പൊലീസ് പറഞ്ഞു. 

Tags:    
News Summary - temple thief arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.