നെടുങ്കണ്ടം: മൂന്നര വയസ്സുകാരെൻറ മരണത്തിൽ പൊലീസും ആരോഗ്യവകുപ്പും അന്വേഷണം ഊര്‍ജിതമാക്കി. കുഴിപ്പെട്ടി മണലില്‍ ആതിദ്യെൻറ മരണത്തിലാണ് അന്വേഷണം ആരംഭിച്ചത്. തിങ്കളാഴ്ച വൈകീട്ട് തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ കുട്ടിയെ എത്തിച്ചത് പനിയും ഛര്‍ദിയും കൂടിയ കാരണമാണെന്ന് ബന്ധുക്കളും ആശുപത്രിയില്‍ എത്തിച്ചത് മരിച്ചനിലയിലാണെന്ന് ആശുപത്രി അധികൃതരും വാദിക്കുന്നതാണ് അന്വേഷണത്തിന് കാരണം.
കഴിഞ്ഞ വെള്ളിയാഴ്ച കുഞ്ഞിന് പനിയാണെന്നുപറഞ്ഞ് വല്യപ്പനും വല്യമ്മയും തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തി മരുന്ന് വാങ്ങിയിരുന്നു. ശനിയാഴ്ച പനിയും ഛര്‍ദിയും കൂടുതലെന്നുപറഞ്ഞ് ഇവര്‍ കുട്ടിയുമായി ആശുപത്രിയില്‍ എത്തി.എന്നാല്‍, കുട്ടിക്ക് ഈ സമയം പനിയോ മറ്റ് കുഴപ്പങ്ങളോ ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് ഡോക്ടര്‍ ആരോഗ്യവകുപ്പിന് നല്‍കിയ വിവരം. വീണ്ടും തിങ്കളാഴ്ച ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ മരിച്ചനിലയില്‍ ആയിരുന്നുവെന്നും മൃതദേഹം ഇവിടെ ഏല്‍പിച്ച ശേഷം കുടുംബാംഗങ്ങള്‍ മടങ്ങിയെന്നും രാത്രിയില്‍ ബന്ധുക്കള്‍ ആരും ഉണ്ടായിരുന്നില്ലെന്നും ആശുപത്രി അധികൃതർ പറയുന്നു.
ആദിത്യെൻറ മാതാവിന് മാനസിക അസ്വസ്ഥതയുള്ളതിനാല്‍ ഷെല്‍റ്റര്‍ ഹോമിലാണ് കഴിയുന്നത്. വല്യപ്പനും വല്യമ്മയുമാണ് കുട്ടിയെ നോക്കിയിരുന്നത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് നെടുങ്കണ്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.