മാവേലിക്കര: കുറത്തികാട് പൊലീസ് സ്റ്റേഷൻ പരിധിയിലുൾപ്പെടെ നിരവധി മയക്കുമരുന്ന്, വധശ്രമ കേസുകളിലെ പ്രതിയെ ബംഗളൂരുവിൽനിന്ന് പിടികൂടി. മാവേലിക്കര തെക്കേക്കര വാത്തികുളം സുമ ഭവനത്തിൽ രാഹുലിനെ (നന്ദുമാഷ്- 23) ആലപ്പുഴ കലക്ടറുടെ കാപ്പ നിയമപ്രകാരമുള്ള ഉത്തരവ് പ്രകാരമാണ് അറസ്റ്റ് ചെയ്തത്.
പ്രതി കൂട്ടുപ്രതികൾക്കൊപ്പം ഭരണിക്കാവിലുള്ള ഒരാളുടെ വീട്ടിൽ മാരകായുധങ്ങളുമായി അതിക്രമിച്ചുകയറി അക്രമം നടത്തിയശേഷമാണ് പ്രതി ഒളിവിൽപോയത്.
കുറത്തികാട് ഐ.എസ്.എച്ച്.ഒ ജി. മനോജ്, എസ്.ഐ. സുനുമോൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ നൗഷാദ്, ബിജു, അനീഷ് ജി.നാഥ്, സാദിഖ് ലബ്ബ, സിവിൽ പൊലീസ് ഓഫിസർ അരുൺ, ഹോം ഗാർഡ് വിജയകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ ഒളിസങ്കേതത്തിൽനിന്ന് സാഹസികമായി കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തത്.
മാവേലിക്കര ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്ത പ്രതിയെ കാപ്പ നിയമപ്രകാരം തടങ്കലിൽ പാർപ്പിക്കുന്നതിനായി തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.