കൊയിലാണ്ടി: രാവിലെ ജയിൽ ചാടി രക്ഷപ്പെട്ട പ്രതിയെ വൈകീട്ടോടെ പിടികൂടി. സബ്ജയിലിൽനിന്ന് ചാടിപ്പോയ താമരശ്ശേരി ചാലക്കര അനസിനെ (26) താമരശ്ശേരി പള്ളിപ്പുറം പാടിക്കലിൽ വെച്ചാണ് പിടികൂടിയത്. പൂനൂരിലെ സ്വകാര്യ ആശുപത്രിയിലെ ജനറേറ്ററിൽനിന്ന് ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ ഈ മാസം 17ന് ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്ത അനസിനെ പേരാമ്പ്ര കോടതി റിമാൻഡ് ചെയ്തിരുന്നു.
തുടർന്നാണ് കൊയിലാണ്ടി സബ് ജയിലിൽ എത്തിയത്. ഞായറാഴ്ച രാവിലെ ഏഴിന് കുളിക്കാൻ കൊണ്ടുപോയ സ്ഥലത്തുനിന്നാണ് ജയിലിന്റെ ഉയരം കുറഞ്ഞ ഭാഗത്തുകൂടി പുറത്തേക്കു ചാടി രക്ഷപ്പെട്ടത്. പൊലീസും ജയിൽ ജീവനക്കാരും തിരച്ചിൽ തുടങ്ങി. നാലരയോടെ പിടിയിലായി. ജയിൽ ഉദ്യോഗസ്ഥരായ ടി.കെ. മനോജ്, സുബിൻ ലാൽ, ഷഫീർ എന്നിവർ ചേർന്നാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.