കായംകുളം: കറ്റാനത്ത് വിവാഹശേഷം വധൂവരന്മാർ വീട്ടിൽ എത്തിയത് ആംബുലൻസിൽ. സമൂഹമാധ്യമത്തിൽ വിഡിയോ വൈറലായതോടെ വാഹനം കസ്റ്റഡിയിലെടുത്ത് മോട്ടോർ വാഹന വകുപ്പ്. തിങ്കളാഴ്ചയാണ് സംഭവം. ആംബുലൻസ് ഡ്രൈവർകൂടിയായ വരനും വധുവും വിവാഹവേദിയിൽനിന്ന്വരന്റെ വീട്ടിലേക്ക് ആഘോഷപൂർവമായി പാട്ടും സൈറണും മുഴക്കിയതിനൊപ്പം വാഹനം അലങ്കരിച്ചാണ് എത്തിയത്. ഇതിന്റെ വിഡിയോയെടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു.
ദുരുപയോഗം ചെയ്തതിനാണ് ആംബുലൻസ് കസ്റ്റഡിയിലെടുത്തത്. സമൂഹമാധ്യമത്തിൽ ദമ്പതികളുടെ വിഡിയോ വൈറലായതോടെ ആംബുലൻസ് ഡ്രൈവേഴ്സ് യൂനിയൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇതിനൊപ്പം മോട്ടോർ വാഹന വകുപ്പ് കമീഷണറും നടപടിയെടുക്കാൻ ആർ.ടി.ഒക്ക് നിർദേശം നൽകിയിരുന്നു. വാഹനം ഓടിച്ച ഡ്രൈവർക്കും ഉടമക്കും നോട്ടീസ് നൽകുമെന്ന് ആലപ്പുഴ ആർ.ടി.ഒ സജി പ്രസാദ് പറഞ്ഞു. വാഹനത്തിന്റെ പെർമിറ്റ് താൽക്കാലികമായും ഡ്രൈവറുടെ ലൈസൻസും റദ്ദാക്കുന്നതടക്കമുള്ള നടപടി ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.