റാന്നി: കനത്ത മഴയിൽ കെട്ടിടത്തിന്റെ ഭിത്തി ഇടിഞ്ഞുവീണ് റോഡിൽ പാർക്ക് ചെയ്തിരുന്ന കാർ തകർന്നു.പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വലിയപറമ്പിൽ പടിക്ക് സമീപം റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ മുകളിലേക്ക് തിങ്കളാഴ്ച രാവിലെ പത്തരയോടെ പഴയ കെട്ടിടത്തിന്റെ ഭിത്തി അടക്കമുള്ള ഭാഗങ്ങൾ അടർന്നുവീഴുകയായിരുന്നു. മിനി സൂപ്പർ ഷോപ്പിയിലെ ജീവനക്കാരനായ ദീലിപിന്റേതാണ് കാർ.
ഉടമ കാർ പാർക്ക് ചെയ്ത പുറത്തിറങ്ങിയ ഉടനെയാണ് അപകടമുണ്ടായത്. പഴയ കെട്ടിടം പൊളിച്ചുനീക്കുന്ന ജോലി നടന്നുവരികയായിരുന്നു. എന്നാൽ വേണ്ടത്ര മുൻകരുതലോ സുരക്ഷിതത്വമോ പാലിക്കാതെയാണ് കെട്ടിടത്തിന്റെ പൊളിച്ചഭാഗം ഇപ്പോഴും നിലനിർത്തിയിരിക്കുന്നതെന്ന് പരാതിയുണ്ട്.
ഇനിയും അപകടസാധ്യത ഉള്ളതിനാൽ പഞ്ചായത്ത് അധികൃതരുടെ അടിയന്തരമായി ഇടപെടൽ ഉണ്ടാവണമെന്നും മുൻകരുതൽ ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.