കൊച്ചി: ശബരിമലയിലെ സ്ത്രീപ്രവേശനത്തെതുടർന്നുള്ള പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലക്കെതിരെ തൊടുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസും ഇതിലെ തുടർനടപടികളും ഹൈകോടതി റദ്ദാക്കി. ശശികല നൽകിയ ഹരജിയിൽ ജസ്റ്റിസ് കെ. ഹരിപാലിന്റെ ബെഞ്ചിന്റേതാണ് വിധി. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 2019 ജനുവരി രണ്ടിന് മണക്കാട് ജങ്ഷനിൽ അനധികൃതമായി യോഗം ചേർന്നെന്നും ഒരാളെ ആക്രമിച്ചെന്നുമാണ് ശശികലയുൾപ്പെടെയുള്ളവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസ്.
തൊടുപുഴ പൊലീസ് എടുത്ത കേസിൽ അന്തിമറിപ്പോർട്ട് തൊടുപുഴ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഹർത്താലിന് ആഹ്വാനം ചെയ്യുകയോ തൊടുപുഴയിലെ പൊതുയോഗത്തിൽ പങ്കെടുക്കുകയോ ചെയ്തിട്ടില്ലെന്നുമായിരുന്നു ഹരജിക്കാരിയുടെ വാദം. ഹരജിക്കാരിക്കെതിരെ തെളിവുകളോ ആരോപണമോ ഇല്ല. ഏതെങ്കിലും തരത്തിൽ അന്വേഷണം നടത്തിയല്ല പ്രതിചേർത്തത്. കേസിൽ ആദ്യം പ്രതിയായിരുന്നില്ല. പിന്നീട് ഉൾപ്പെടുത്തിയതാണെന്ന് അഭിഭാഷകൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.