മുണ്ടക്കയം ഈസ്റ്റ്: സഹകരണസംഘം ജീവനക്കാരിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി പട്ടാപ്പകൽ നാലരപ്പവന്‍ സ്വര്‍ണമാല കവര്‍ന്നു. പെരുവന്താനം ഗ്രാമപഞ്ചായത്ത് വനിത സഹകരണസംഘം ജീവനക്കാരി കൊക്കയാര്‍, പള്ളത്തുകുഴിയില്‍ രജനിയുടെ മാലയാണ് രണ്ടംഗസംഘം കൊണ്ടുപോയത്.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ഓടെ പെരുവന്താനം ടൗണിനുസമീപം സംഘത്തിലെ ഓഫിസിലായിരുന്നു സംഭവം. ബൈക്കിലെത്തിയ സംഘത്തിലെ ഒരാള്‍ ഓഫിസില്‍ കയറി രജനിയെ ഭീഷണിപ്പെടുത്തി മാല ആവശ്യപ്പെട്ടു. യുവതി മാല കൊടുക്കാന്‍ തയാറാകാതെ വന്നതോടെ കത്തിയെടുത്തു നെറ്റിയില്‍ ചേര്‍ത്തുെവച്ചു കൊല്ലുമെന്നു ഭീഷണിപ്പെടുത്തി മാല കവര്‍ന്നു. ശേഷം ബൈക്കില്‍ കയറി കവര്‍ച്ചക്കാര്‍ രക്ഷപ്പെട്ടു. യുവതിയും സമീപത്തെ സ്ഥാപനത്തിലെ ജീവനക്കാരും പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല. പെരുവന്താനം പൊലീസ് ദേശീയപാതയിലെ വിവിധ സി.സി ടി.വി പരിശോധന നടത്തിവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.