കൊണ്ടോട്ടി: ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളിലും സ്വര്‍ണക്കവര്‍ച്ചയിലും കുപ്രസിദ്ധനായ അര്ജുന് ആയങ്കിയെയും സംഘത്തെയും കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം ഊർജിതമാക്കാനൊരുങ്ങി പൊലീസ്. കള്ളക്കടത്ത് സ്വര്‍ണം കവര്‍ച്ച ചെയ്യുന്നതില്‍ കൂടുതല്‍ പേരുടെ പങ്കാണ് പൊലീസ് അന്വേഷിക്കുന്നത്. ഇപ്പോള്‍ മഞ്ചേരി പ്രത്യേക സബ് ജയിലില്‍ റിമാന്‍ഡിൽ കഴിയുന്ന സംഘത്തെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അന്വേഷണ സംഘം തിങ്കളാഴ്ച കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും.
കഴിഞ്ഞ ദിവസം കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് കള്ളക്കടത്ത് സ്വര്‍ണം യാത്രക്കാരന്റെ പങ്കാളിത്തത്തോടെ കവര്‍ച്ച ചെയ്യാന്‍ നടത്തിയ സംഭവത്തില്‍ ഒമ്പതുപേരാണ് റിമാന്‍ഡിലുള്ളത്.
അഴീക്കല്‍ സ്വദേശി നിറച്ചന്‍ വീട്ടില്‍ പ്രണവ് എന്ന കാപ്പിരി പ്രണവ്, കണ്ണൂര്‍ അറവഞ്ചാല്‍ സ്വദേശി കാണിച്ചേരി സനൂജ്, തിരുവനന്തപുരം വെമ്പായം സ്വദേശി എന്‍.എന്‍. മന്‍സില്‍ നൗഫല്‍, ജിദ്ദയില്‍നിന്ന് സ്വര്‍ണവുമായെത്തിയ നിറമരുതൂര്‍ സ്വദേശി കാവീട്ടില്‍ മഹേഷ്, കവര്‍ച്ച ചെയ്യാനെത്തിയ മുന്‍ സി.ഐ.ടി.യു നേതാവ് പരപ്പനങ്ങാടി നെടുവ കെ.ടി. നഗര്‍ കുഞ്ഞിക്കണ്ണന്റെപുരക്കല് മൊയ്തീന്‍കോയ, പരപ്പനങ്ങാടി പള്ളിച്ചന്റെ പുരക്കല്‍ മുഹമ്മദ് അനീസ്, അബ്ദുല്‍ റൗഫ്, നിറമരുതൂര്‍ ആലിന്‍ചുവട് പുതിയന്റകത്ത് സുഹൈല്‍ എന്നിവരെക്കൂടി ചോദ്യംചെയ്യുന്നതോടെ കൂടുതല്‍ കേസുകള്‍ക്ക് തുമ്പാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. രാമനാട്ടുകര സ്വര്‍ണക്കവര്‍ച്ച കേസില്‍ അർജുന്റെ പങ്ക് കൂടുതല്‍ അന്വേഷണ വിധേയമാക്കിവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.