കഷായത്തിൽ വിഷം കലർത്തി ആൺസുഹൃത്തിനെ കൊന്ന കേസിൽ ഗ്രീഷ്മയുടെ അമ്മക്കും അമ്മാവനും ജാമ്യമില്ല

പാറശാല ഷാരോൺ വധക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മയുടെയും അമ്മാവന്റെയും ജാമ്യഹരജി ഹൈകോടതി തള്ളി. ഇപ്പോൾ ജാമ്യമനുവദിച്ചാൽ അന്വേഷണത്തെ ബാധിക്കുമെന്ന് വിലയിരുത്തിയാണ് ഹരജി തള്ളിയത്.

ആൺസുഹൃത്ത് ഷാരോണിന് ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി നൽകി വധിച്ചുവെന്നാണ് കേസ്. സംഭവത്തിൽ ഗ്രീഷ്മയുടെ മാതാവ് സിന്ധു, അമ്മാവൻ നിർമലകുമാരൻ നായർ എന്നിവർക്കും പങ്കുണ്ടെന്ന് ആരോപണമുണ്ടായിരുന്നു. തുടർന്നാണ് ഇവരെയും അറസ്റ്റ് ചെയ്തത്.

ഒ​ക്‌​ടോ​ബ​ർ 25നാ​യി​രു​ന്നു ഷാ​രോ​ണി​ന്റെ മ​ര​ണം. സം​ഭ​വ​ത്തി​ൽ 30നാ​യി​രു​ന്നു ഗ്രീ​ഷ്മ​യെ അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ്​ ചെ​യ്ത​ത്. ജ്യൂസിൽ വിഷം കലർത്തിയും മറ്റും പല തവണ നടത്തിയ വധശ്രമങ്ങൾക്കൊടുവിൽ കഷായത്തിൽ വിഷം കലർത്തി നൽകി ഷാ​രോണിനെ ഗ്രീഷ്മ വധിച്ചുവെന്നാണ് കേസ്. 

Tags:    
News Summary - The High Court rejected the bail plea of ​​Greeshma's mother and uncle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.