പൂവാർ: ആളില്ലാത്ത വീട് കുത്തിത്തുറന്ന് സ്വർണാഭരണം കവർന്ന കേസിൽ പള്ളിച്ചൽ പാരൂർക്കുഴി അറപ്പുരവീട്ടിൽ രാജേഷിനെ (35) പൂവാർ െപാലീസ് അറസ്റ്റ് ചെയ്തു. തിരുപുറം തിരുപുറത്തൂർ പുറുത്തിവിളയിൻ വാറുവിള ദിവ്യ ഇല്ലത്തിൽ ദിവാകരെന്‍റ വീട്ടിലാണ് മോഷണം നടത്തിയത്.
ദിവാകരനും ഭാര്യയും പെൻഷൻ വാങ്ങാൻ പോയ സമയം വീടിെൻറ പിറകുവശത്ത് െവച്ചിരുന്ന പിക്കാസ് കൊണ്ട് വീടിന്‍റെ മുൻവശ വാതിൽ കുത്തിത്തുറന്നാണ് മോഷണം. അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ടര പവന്‍റെ മാലയും കമ്മലും രാജേഷ് മോഷ്ടിച്ചതായി െപാലീസ് പറഞ്ഞു.
ചാത്തന്നൂർ, ചടയമംഗലം തുടങ്ങിയ െപാലീസ് സ്റ്റേഷനുകളിൽ സമാനമായ ഒട്ടനവധി കേസുകളിലെ പ്രതിയാണ്. റോഡിലൂടെ സഞ്ചരിച്ച് താഴിട്ട് പൂട്ടിയ ഗേറ്റുള്ള വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തുന്നതാണ് പ്രതിയുടെ രീതിയെന്നും െപാലീസ് പറയുന്നു.
പ്രതിയെ പൂവാർ എസ്.എച്ച്.ഒ എസ്.ബി. പ്രവീണിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ തിങ്കൾ ഗോപകുമാർ, എ.എസ്.ഐമാരായ ഗിരീഷ് കുമാർ, ഷാജി കുമാർ, സിവിൽ െപാലീസ് ഓഫിസർമാരായ ഷാജൻ, അരുൺ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.