പോത്തൻകോട്: വാടകക്ക് താമസിക്കുന്ന വീട്ടിലെ മട്ടുപ്പാവിൽ കഞ്ചാവ് ചെടികൾ വളർത്തിയ അതിഥി തൊഴിലാളി അറസ്റ്റിൽ. ജാർഖണ്ഡ് സ്വദേശി പിങ്കു കുമാർ മണ്ഡൽ (29) ആണ് പോത്തൻകോട് പൊലീസിന്റെ പിടികൂടിയത്.
ചാക്കുകളിൽ നട്ടുവളർത്തിയ രണ്ട് കഞ്ചാവു ചെടികളാണ് പൊലീസ് കണ്ടെത്തിയത്. ഇടത്താട് പതിപ്പള്ളിക്കോണം സോഫിയ ഹൗസിൽ സെൽവൻ അരുളപ്പന്റെ വീട്ടിൽ ആറ് അതിഥി തൊഴിലാളികളാണ് വാടകക്ക് താമസിക്കുന്നത്. ഈ വീട്ടിൽ കക്കൂസ് മാലിന്യം നിറഞ്ഞൊഴുകിയതിന് സമീപവാസി പഞ്ചായത്തിൽ പരാതി നൽകിയിരുന്നു. ഇത് പരിശോധിക്കാനെത്തിയ ജീവനക്കാരാണ് രണ്ട് ചാക്കുകളിലായി കഞ്ചാവ് ചെടികൾ നട്ടുവളർത്തുന്നത് കണ്ടെത്തിയത്. തുടർന്ന് പോത്തൻകോട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.