ഇ​ബ്രാ​ഹിം കു​ട്ടി

നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു

ആലുവ: ജനങ്ങളുടെ സ്വൈരജീവിതത്തിന് തടസ്സം സൃഷ്ടിച്ചു വന്നിരുന്ന നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മാറമ്പിള്ളി പള്ളിപ്രം ചെറുവേലിക്കുന്നത്ത് പുത്തൂക്കാടൻ വീട്ടിൽ ഇബ്രാഹിം കുട്ടി (ഇബ്രു 44) യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. പെരുമ്പാവൂർ, കുറുപ്പംപടി, നെടുമ്പാശ്ശേരി, തിരുവനന്തപുരം, വലിയതുറ, വയനാട് തുടങ്ങിയ സ്റ്റേഷനുകളിൽ കൊലപാതക ശ്രമം, ദേഹോപദ്രവം, കവർച്ച, തട്ടിക്കൊണ്ടുപോകൽ, ആയുധ നിയമം, മയക്കുമരുന്ന് തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ്.

2021 ഏപ്രിലിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ താജു എന്ന യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ഏൽപിച്ച കേസിലെ ഒന്നാം പ്രതിയാണ്. കഴിഞ്ഞ ജനുവരിയിൽ വയനാട് പടിഞ്ഞാറേത്തറ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ ചുമത്തിയത്. ഓപറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി കാപ്പ ചുമത്തി 51 പേരെ ജയിലിലടച്ചു. 35 പേരെ നാടുകടത്തി.

Tags:    
News Summary - The persistent offender was charged with kappa and imprisoned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.