പാലക്കാട്: ആർ.എസ്.എസ് മുൻ ജില്ല ശാരീരിക് ശിക്ഷൺ പ്രമുഖ് എ. ശ്രീനിവാസനെ വധിച്ച കേസിലെ പോപുലർ ഫ്രണ്ട് പ്രവർത്തകരുടെ റിമാൻഡ് ഈ മാസം നാലുവരെ നീട്ടി.
കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ഒന്നാം പ്രതി അബ്ദുൽ റഹ്മാൻ ഉൾപ്പെടെയുള്ള പ്രതികളെ വിഡിയോ കോൺഫറൻസ് മുഖേനയാണ് പാലക്കാട് അഡീഷനൽ സെഷൻസ് കോടതി ഒന്ന് ജഡ്ജി എൽ. ജയവന്ത് മുമ്പാകെ ഹാജരാക്കിയത്. അബ്ദുൽ റഹ്മാനെ നേരിട്ട് ഹാജരാക്കാൻ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കോടതി നിർദേശിച്ചിരുന്നു.
കേസ് വീണ്ടും നാലിന് പരിഗണിക്കും. അതേസമയം, ചില പ്രതികളുടെ ശബ്ദപരിശോധനക്കുള്ള അേപക്ഷയും ജാമ്യാപേക്ഷയും രണ്ടിന് പരിഗണിക്കും. കഴിഞ്ഞ ദിവസം അറസ്റ്റിലായ 13ാം പ്രതി കാജാഹുസൈനെ നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.