നെടുമങ്ങാട്: തുണിക്കടയിൽ മോഷണം നടത്താനുള്ള ശ്രമത്തിനിടയിൽ മോഷ്ടാവ് പൊലീസ് പിടിയിൽ. ആര്യനാട് പള്ളിവേട്ട കഴുകൻകുന്ന് വാട്ടർ ടാങ്കിന് സമീപം വെട്ടയിൽ വീട്ടിൽ സലീം(58)നെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.
നെടുമങ്ങാട് സൂര്യ റോഡിലെ മെൻസ്‌വെയറിൽ വ്യാഴാഴ്ച പുലർച്ചെയാണ് സലിം മോഷണത്തിന് ശ്രമിച്ചത്. കടയിലെ സി.സി.ടി.വി ക്യാമറ നശിപ്പിച്ച് കടയിൽ കയറി മോഷണം നടത്താനുള്ള ശ്രമത്തിലായിരുന്നു. ഇതിനിടെയാണ് പുലർച്ചെ പട്രോളിങ് നടത്തുകയായിരുന്ന പൊലീസിന്റെ ശ്രദ്ധയിൽപെട്ടത്.
ഇയാൾ ആര്യനാട്, വിതുര, നെടുമങ്ങാട് പൊലീസ് സ്റ്റേഷനുകളിലെ വിവിധ മോഷണ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. സി.ഐ എസ്. സതീഷ് കുമാർ, എസ്.ഐമാരായ കെ.ആർ. സൂര്യ, പി. വി. അനിൽകുമാർ, എ.എസ്.ഐമാരായ ഹസൻ, ഷാജി എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു ഇയാളെ പിടികൂടിയത്. സലീമിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.