പതിനഞ്ചുകാരനെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയ യുവതി പിടിയിൽ

വിജയവാഡ: പതിനഞ്ചുകാരനെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയ കേസിൽ മുപ്പതുകാരി അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ ഗുഡിവാഡയിലാണ് സംഭവം. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബാലനഗറിലെ വാടകവീട്ടിൽ യുവതിയെയും കുട്ടിയെയും പൊലീസ് കണ്ടെത്തി. ഒരുമിച്ച് ജീവിക്കാനും ശാരീരിക ബന്ധം തുടരാനുമുള്ള ഉദ്ദേശ്യത്തോടെയാണ് ഭർത്താവും രണ്ട് കുട്ടികളുമുള്ള യുവതി കുട്ടിക്കൊപ്പം ഒളിച്ചോടിയതെന്ന് പൊലീസ് പറഞ്ഞു.

ജൂലൈ 19 മുതലാണ് കുട്ടിയെ കാണാതായത്. എട്ടാം ക്ലാസിൽ പഠിക്കുന്ന 15കാരൻ സുഹൃത്തുക്കളെ കാണാൻ പോകുകയാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ, പിന്നീട് മടങ്ങിവന്നില്ലെന്ന് പൊലീസ് ഇൻസ്പെക്ടർ വി. ദുർഗാ റാവു പറഞ്ഞു. മാതാപിതാക്കൾ നടത്തിയ അന്വേഷണത്തിൽ യുവതിയെയും കാണാതായതായി അറിയാൻ കഴിഞ്ഞു. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.

പൊലീസ് പ്രത്യേക സംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് ചൊവ്വാഴ്ച ഹൈദരാബാദിലെ വാടകവീട്ടിൽ ഇരുവരെയും കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോകലിന് മുമ്പ് തന്നെ യുവതി കുട്ടിയുമായി ശാരീരിക ബന്ധം പുലർത്തിയിരുന്നതായി അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.

Tags:    
News Summary - The woman who kidnapped 15-year-old boy was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.