വനിത ഹോസ്റ്റലിൽ വസ്ത്ര മോഷണം നടന്നത് അഞ്ചുതവണ; സി.സി.ടി.വിയിൽ കുടുങ്ങിയിട്ടും പിടികൂടാനായില്ല

കൊച്ചി: വനിത ഹോസ്റ്റലിലെ വസ്ത്ര മോഷ്ടാവിനെക്കൊണ്ട് പൊറുതിമുട്ടി സ്ത്രീകൾ. ടെംപിൾ റോഡിലുള്ള ഹോസ്റ്റലിലാണ് അഞ്ചുതവണ മോഷണം നടന്നത്. ജോലി കഴിഞ്ഞെത്തി വസ്ത്രം ഉണക്കാനിട്ടാൽ നേരം പുലരുമ്പോഴേക്ക് അപ്രത്യക്ഷമാകുകയാണ്.

ആദ്യം അടിവസ്ത്രങ്ങളാണ് കാണാതായിരുന്നത്. പിന്നീട് മറ്റുള്ളവയും നഷ്ടപ്പെടാൻ തുടങ്ങി. സി.സി.ടി.വി വെച്ചിട്ടും ഫലമില്ലാതായതോടെ ഹോസ്റ്റലുടമ കടവന്ത്ര പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. ബൈക്കിലെത്തുന്ന മോഷ്ടാവിന്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞെങ്കിലും മാസ്കും ഹെൽമറ്റും ധരിച്ചെത്തുന്നതിനാൽ തിരിച്ചറിയാനാകുന്നില്ല. ബൈക്കിന്റെ നമ്പറും കണ്ടെത്താനായിട്ടില്ല.

അലക്കുന്ന തുണികൾ രാത്രി ബക്കറ്റിൽ സൂക്ഷിച്ച് രാവിലെ ഉണക്കാനിടേണ്ട സ്ഥിതിയാണെന്ന് അന്തേവാസികൾ പറയുന്നു. വസ്ത്രം ഉണങ്ങാതെ ധരിക്കേണ്ട അവസ്ഥയുമുണ്ട്. നഗരഹൃദയമായ കടവന്ത്രയിൽ ഇതാണ് സ്ഥിതിയെങ്കിൽ മറ്റുള്ള സ്ഥലങ്ങളിൽ എന്താകുമെന്നും ഇവർ ചോദിക്കുന്നു. 

Tags:    
News Summary - The women's hostel was robbed of clothes five times

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.