മീനങ്ങാടി: എം.ഡി.എം.എയുമായി യുവാവിനെയും യുവാവിന് എം.ഡി.എം.എ വാങ്ങി നൽകിയ ആളെയും മീനങ്ങാടി പൊലീസ് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മീനങ്ങാടി ടൗണിൽ നടത്തിയ വാഹന പരിശോധനക്കിടെ മലപ്പുറം മഞ്ചേരി വിളക്ക് മഠത്തിൽ വി.എം. സുഹൈൽ (34) നെയാണ് അറസ്റ്റ് ചെയ്തത്. സുഹൈൽ സഞ്ചരിച്ച കെ.എൽ 10 ഡബ്ല്യൂ 8003 നമ്പർ ഹോണ്ടസിറ്റി കാറിൽ നിന്നുമാണ് 18.38 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സുഹൈലിന് എം.ഡി.എം.എ കൈമാറിയ മേപ്പാടി നെടുമ്പാല നത്തംകുനി സ്വദേശിയായ ചുണ്ടേൽ തൊടിവീട്ടിൽ അമലിനെ(23) പിടികൂടിയത്. മൈസൂരിൽ വെച്ച് സുഹൈലിന് എം.ഡി.എം.എ കൈമാറിയ ശേഷം ഇയാൾ ബസിൽ യാത്ര ചെയ്ത് വരുകയായിരുന്നു. എസ്.ഐ രാംകുമാറിന്റെ നേതൃത്വത്തിൽ എ.എസ്.ഐ സബിത, എസ്.സി.പിമാരായ സാദിക്ക്, ശിവദാസൻ, ചന്ദ്രൻ എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.