നെടുങ്കണ്ടം: സേനാപതി കാറ്റൂതിമേടിന് സമീപം യുവാവിനെ എട്ടംഗ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു. കാറ്റൂതി സ്വദേശി മുരുകനാണ് (42) വെട്ടേറ്റത്. ഞായറാഴ്ച രാത്രി സേനാപതി കാറ്റൂതിമേട്ടിലെ ഉത്സവം കഴിഞ്ഞ് മടങ്ങുമ്പോൾ എട്ടംഗ സംഘം മുരുകനെ വാക്കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു.
വലത് കൈയ്യില്‍ ഗുരുതര പരിക്കേറ്റ ഇയാളെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മധുര മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് ഉടുമ്പന്‍ചോല പൊലീസ് പറഞ്ഞു.
സംഭവത്തിൽ മൂന്ന് പേരെ പോലീസ് പിടികൂടി. അഞ്ചു പേർ ഒളിവിലാണ്. ഇവർക്കായി അന്വേഷണം നടക്കുന്നു. ഉടുമ്പന്‍ചോല പൊലീസ് മധുരയിലെത്തി മുരുകന്റെ മൊഴിയെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.