കോതമംഗലം: കുട്ടമ്പുഴയിൽ വീട്ടിൽക്കയറി മോഷണം നടത്തിയ കേസിൽ ഒരു പ്രതികൂടി പിടിയിൽ. മുളവൂർ ഇസ്പേഡ് കവല ഭാഗത്ത് കാട്ടുകുടി വീട്ടിൽ അലിയെയാണ് (ഫൈസൽ അലി -39) മൈസൂരുവിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ച ഞായപ്പിള്ളി ഭാഗത്ത് കളമ്പാടൻ ജോർജിന്റെ വീട്ടിൽ കയറി ആറ് പവന്റെ ആഭരണങ്ങളും 70,000 രൂപയുമാണ് മോഷ്ടിച്ചത്. ഒന്നാം പ്രതിയായ തൊടുപുഴ കാരിക്കോട് കുമ്മൻകല്ല് ഭാഗത്ത് പാമ്പുതൂക്കിമാക്കൽ വീട്ടിൽ നിസാർ സിദ്ദീഖിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾ ഞായറാഴ്ച ഉച്ചയോടെ കുട്ടമ്പുഴയില്‍ എത്തി കറങ്ങിനടന്ന് മദ്യപിച്ച ശേഷം തിരികെ പോകും വഴി രാത്രിയാണ് മോഷണം നടത്തിയത്. വാഹനത്തിൽ കറങ്ങി നടന്ന് ആളില്ലാത്ത വീടുകൾ കണ്ടെത്തി മോഷണം നടത്തുകയാണ് ഇവരുടെ പതിവ്. പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുത്തു. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കുട്ടമ്പുഴ പൊലീസ് ഇൻസ്പെക്ടർ കെ.എം. മഹേഷ് കുമാർ, എസ്.ഐ പി.വി. ജോർജ്, എസ്.സി.പി.ഒമാരായ എ.ജി. രാജേഷ്, സുഭാഷ്ചന്ദ്രൻ, അഭിലാഷ് ശിവൻ എന്നിവരാണ് കേസ് അന്വേഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.