മോഷണം; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

ഒല്ലൂർ: ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന തൈക്കാട്ടുശ്ശേരിയിലെ വീട്ടിൽ മോഷണം നടത്തിയ അസം സ്വദേശിയെ അറസ്റ്റ് ചെയ്തു. അസം സ്വദേശി ഹമീദുൽ ഇല്ലാമിനെയാണ് (31) പെരുമ്പാവൂരിൽനിന്ന് ഒല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.ആഗസ്റ്റ് 12ന് പുലർച്ച തൈക്കാട്ടുശ്ശേരിയിൽ ഹിന്ദിക്കാർ കൂട്ടമായി താമസിക്കുന്ന വീട്ടിൽ കയറി അഞ്ചു മൊബൈൽ ഫോണും ബാഗും 42,000 രൂപയും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.

മയക്കുമരുന്ന് വാങ്ങാനും ശീട്ടുക്കളിക്കും മറ്റുമായി പണം കണ്ടെത്താനാണ് മോഷണം നടത്തുന്നത്. സംഭവദിവസം എറണാകുളത്തുനിന്ന് ബൈക്കിൽ വന്നാണ് പ്രതി മോഷണം നടത്തിയത്. പ്രതിയിൽനിന്ന് മോഷണം നടത്തിയ നിരവധി ഫോണുകൾ പൊലീസ് കണ്ടെടുത്തു. ഒല്ലൂർ സി.ഐ ബെന്നി ജേക്കബിന്‍റെ നേതൃത്വത്തിൽ എസ്.ഐ ബിബിൻ നായർ, എ.എസ്.ഐ ജോഷി, എസ്.സി.പി.ഒ ആസാദ്, സി.പി.ഒമാരായ അഭീഷ് ആൻറണി, അരുൺ, രാഗേഷ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags:    
News Summary - theft; Assam native worker arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.