ഈസ്റ്റ് പള്ളൂരിൽ പരക്കെ കവർച്ച

മാഹി: ഈസ്റ്റ് പള്ളൂർ ഇ.എസ്.ഐ ഡിസ്പൻസറിക്ക് സമീപമുള്ള പൂട്ടിയിട്ട വീടുകളിൽ പരക്കെ കവർച്ച. വാതിലും ഗ്രില്ലുകളും തകർത്താണ് മോഷ്ടാക്കൾ അകത്ത് കയറുന്നത്. വിദേശത്തുള്ള മക്കളെ സന്ദർശിക്കാനായി പോയ കൊള്ളുമ്മൽ എസ്.പി ഹൗസിൽ സഫിയയുടെ വീട്ടിലാണ് വെള്ളിയാഴ്ച രാത്രിയിൽ മോഷണം നടത്തിയത്.

മാഹി കോളജിൽ നിന്ന് വിരമിച്ച് പുതുച്ചേരിയിൽ താമസിക്കുന്ന അധ്യാപികയുടെ വീട്ടിലും കഴിഞ്ഞ ദിവസം കള്ളൻ കയറിയിരുന്നു. ഈ രണ്ട് വീടുകൾക്കും പിറകിലുള്ള പ്രവാസിയുടെ വീട്ടിൽ നിന്ന് രണ്ട് ചാക്കുകളിൽ അടക്ക മോഷണം പോയി. ഇതിന് സമീപത്ത് തന്നെ പുതുച്ചേരിയിൽ താമസിക്കുന്ന നാരായണൻ നായരുടെ വീട്ടിൽ തെങ്ങിൽ കയറി പകൽ സമയത്ത് ഇളനീർ മോഷണവും നടന്നു.

പുതുച്ചേരിയിൽ നിന്ന് ഫണ്ട് അനുവദിക്കാത്തതിനാൽ ഇ.എസ്.ഐക്ക് സമീപത്തെ തെരുവ് വിളക്ക് ഒരു വർഷത്തോളമായി പ്രകാശിക്കാത്തതാണ് സാമൂഹ്യ വിരുദ്ധർക്ക് സൗകര്യമാവുന്നതെന്ന് നാട്ടുകാർ പറഞ്ഞു. പള്ളൂർ പൊലീസെത്തി പരിശോധന നടത്തി. 

Tags:    
News Summary - theft at mahe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.