ഓയൂർ: പൂയപ്പള്ളി നെല്ലിപ്പറമ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ മോഷണം. പ്രതിഷ്ഠയിൽ ചാർത്തിയിരുന്ന രണ്ട് സ്വർണമാലകൾ കവർന്നു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ക്ഷേത്രത്തിെൻറ ചുറ്റുമതിൽ ചാടി അകത്തുകടന്ന മോഷ്ടാവ് ശ്രീകോവിലിെൻറ പൂട്ടുപൊളിച്ച് ഉള്ളിൽകടന്ന് പ്രതിഷ്ഠയിൽ ചാർത്തിയിരുന്ന രണ്ടരപ്പവൻ വീതം തൂക്കമുള്ള രണ്ട് സ്വർണമാലകളാണ് കവർന്നത്. പൂയപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. സ്ഥലത്തെത്തിയ പൊലീസ് നായ് അമ്പലത്തിൽനിന്ന് മണം പിടിച്ചശേഷം സമീപത്ത് നിർമാണം നടക്കുന്ന വീടിന് സമീപത്തെത്തി തിരികെപോന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.