ബാലരാമപുരം: നിരവധി മോഷണ, അക്രമക്കേസുകളിലെ മൂന്ന് പ്രതികളെ പൊലീസ് തന്ത്രപരമായി കുടുക്കി. കവർച്ചാമുതലെടുക്കാൻ വന്നപ്പോഴാണ് ബാലരാമപുരം സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥർ ചേർന്ന് തന്ത്രപൂർവം കുടുക്കിയത്. ബാലരാമപുരം, പുല്ലാക്കോണം, കീഴെമാവാറത്തല വീട്ടിൽ വിമലിെൻറ വീട്ടിലെ മോഷണ ശ്രമത്തിനിടെയാണ് പ്രതികൾ വലയിലായത്.
കാരയ്ക്കാമണ്ഡപം ചാനൽക്കര കൊടത്തറവിളാകത്ത് സുധീർ (43), വെടിെവച്ചാൻകോവിൽ പാരൂർക്കുഴി അറപ്പുര വീട്ടിൽ രഖീഷ് (33), ബാലരാമപുരം വണിഗർ തെരുവ് വാറുവിളാകത്ത് വീട്ടിൽ വിഷ്ണു (33) എന്നിവരാണ് പിടിയിലായത്. ബാലരാമപുരം പൊലീസ് സ്റ്റേഷനിലെ എസ്.ഐ പ്രശാന്തും േഗ്രഡ് എസ്.ഐ രാജനും ചേർന്നാണ് ഇവരെ വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്തത്.
മറ്റൊരു കേസിൽ ടവർ ലൊക്കേഷൻ നോക്കി റസൽപുരത്തെ ഇവരുടെ ഒളിത്താവളത്തിലെത്താൻ പാലക്കാട് പൊലീസ് സഹായം തേടി സ്റ്റേഷനിലെത്തുമ്പോഴേക്കും ഇവർ പിടിയിലായിരുന്നു. ഇവർ സഞ്ചരിച്ച ഓട്ടോയിൽ സൂക്ഷിച്ച മോഷണമുതലായ രണ്ട് ചെയിൻ, ൈബ്രസ്ലെറ്റുമുൾപ്പെടെ സ്വർണം പിടിച്ചെടുത്തു.
വ്യാഴാഴ്ച രാത്രി 11ന് ബാലരാമപുരം പൊലീസിന് ലഭിച്ച ഫോൺ കോളിലാണ് സംഭവപരമ്പരയുടെ തുടക്കം. ബാലരാമപുരം റിലയൻസ് പമ്പിന് പിന്നിൽ മണലി പുല്ലയിൽക്കോണത്ത് ഇടവഴിയിൽ ഉപേക്ഷിച്ച നിലയിൽ എൽ.ഇ.ഡി ടി.വിയും േട്രാളി ബാഗും കണ്ടതായാണ് നാട്ടുകാർ പൊലീസിനെ അറിയിച്ചത്. ഇവിടെ എത്തിയ നൈറ്റ് പേട്രാളിങ് സംഘാംഗങ്ങളായ ഇരുവരും അവ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ബാഗിൽനിന്ന് ആൽബം ലഭിച്ചതോടെയാണ് പൊലീസുകാർ ഉണർന്നത്.
ആൽബത്തിലെ കല്യാണ ഫോട്ടോയിലുള്ളത് വിമലിെൻറ കുടുംബവും വീടുമാണെന്ന് നാട്ടുകാർ അറിയിച്ചു. ആ വീട്ടിൽ നടത്തിയ പരിശോധനയിൽ വീട് കുത്തിത്തുറന്നതായി കണ്ടെത്തി. വീട്ടുടമയെ വിളിക്കുമ്പോൾ വേളാങ്കണ്ണിയിൽ പോയി തിരികെ വരുകയായിരുന്നു. ഇത് മോഷ്ടിച്ചവർ തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ രണ്ട് പൊലീസുകാർ കനത്ത മഴ അവഗണിച്ച് കട വരാന്തയിൽ കാത്തിരുന്നു.
രാത്രി 2.30 ഒാടെ ഓട്ടോയിലെത്തിയ മൂന്നംഗ സംഘത്തെ തടഞ്ഞുനിർത്തി കാര്യം തിരക്കുകയും സ്റ്റേഷനിൽ പോയി എഴുതിെവച്ചശേഷം വിടാമെന്ന് പറഞ്ഞ് രണ്ടുപേരെ ജീപ്പിൽ കയറ്റി സ്റ്റേഷനിൽ എത്തിക്കുകയുമായിരുന്നു.
വിഷ്ണു ഓട്ടോയിലും സ്റ്റേഷനിൽ എത്തി. ഇവിടെ നടത്തിയ ചോദ്യംചെയ്യലിലാണ് മോഷണം, അക്രമപരമ്പര വെളിവായത്. മാറനല്ലൂർ, മാരായമുട്ടം, മലയിൻകീഴ്, പൊഴിയൂർ, നേമം സ്റ്റേഷനുകളിലെ കേസുകളിൽ പ്രതിയാണ് സുധീർ. ഒട്ടേറെ മാലപൊട്ടിക്കലും ഇയാൾ നടത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.