കുമളി: നടുറോഡിൽ വീട്ടമ്മയുടെ മാല പൊട്ടിച്ചുകടന്ന പ്രതിയെ തമിഴ്നാട്ടിലെ തേനിയിൽനിന്ന് കുമളി പൊലീസ് അറസ്റ്റ് ചെയ്തു. തിരുപ്പൂർ ഗാന്ധിനഗർ സ്വദേശി സൂര്യയാണ്(25) പിടിയിലായത്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് മറ്റൊരുകേസിൽ തമിഴ്നാട് പൊലീസിന്‍റെ കസ്റ്റഡിയിലാണ്.
കഴിഞ്ഞമാസം 28നാണ് കേസിനാസ്പദമായ സംഭവം. അമരാവതി സ്വദേശിനി രാജി ലിജോയുടെ രണ്ടുപവൻ മാലയാണ് ബൈക്കിലെത്തിയ ഇരുവരും പൊട്ടിച്ച് കടന്നത്. പൊലീസ് സമീപപ്രദേശത്തെ സി.സി ടി.വി ദൃശ്യങ്ങൾ ശേഖരിച്ചാണ് അന്വേഷണം നടത്തിയത്. ഇതിൽനിന്ന് ബൈക്കിലെത്തിയ യുവാക്കളുടെ ദൃശ്യം ലഭിക്കുകയും ഇത് വീട്ടമ്മ തിരിച്ചറിയുകയും ചെയ്തതോടെ അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചു.
കുമളി ഇൻസ്പെക്ടർ ജോബിൻ ആൻറണി, എസ്.ഐ സന്തോഷ് സജീവ്, സലീം രാജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കുമളിയിലെത്തിച്ച പ്രതിയെ വീട്ടമ്മയും നാട്ടുകാരും തിരിച്ചറിഞ്ഞു. പൊട്ടിച്ചെടുത്ത മാല വിറ്റതായി പ്രതി പൊലീസിനോട് പറഞ്ഞു. ഇത് കണ്ടെടുക്കാൻ പ്രതിയുമായി പൊലീസ് തമിഴ്നാട്ടിലേക്ക് പോകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.