വ​ള്ളു​വ​ങ്ങാ​ട് കാ​രാ​കു​ർ​ശ്ശി ജു​മാ​മ​സ്ജി​ദി​ൽ മോ​ഷ്ടാ​വ് പൂ​ട്ട് ത​ക​ർ​ത്ത നി​ല​യി​ൽ

പള്ളി കേന്ദ്രീകരിച്ച് മോഷണം

പാണ്ടിക്കാട്: വള്ളുവങ്ങാട്, നെല്ലിക്കുത്ത് പ്രദേശങ്ങളിൽ മോഷണം പതിവ്. കഴിഞ്ഞദിവസം ആളില്ലാത്തസമയത്ത് പള്ളിയുടെ പൂട്ടുതകർത്ത് മോഷ്ടാവ് അകത്തുകയറി. ശനിയാഴ്ച പുലർച്ച സുബ്ഹി നമസ്കാരം കഴിഞ്ഞശേഷം വിശ്വാസികൾ പള്ളിയിൽനിന്നുപോയ ശേഷമാണ് വള്ളുവങ്ങാട് കാരാകുർശ്ശി ജുമാമസ്ജിദിൽ മോഷ്ടാവ് പൂട്ട് തകർത്ത് അകത്ത് കയറിയത്.

ഖതീബിന്‍റെ മുറിയുടേയും മേശയുടെയും പൂട്ട് തകർത്തിട്ടുണ്ട്. ഏകദേശം ഒരു കിലോമീറ്റർ ദൂരത്തുള്ള റഹ്മാനിയ്യ മസ്ജിദിലും മോഷ്ടാവ് പൂട്ട് തകർത്ത് മോഷണശ്രമം നടത്തിയിട്ടുണ്ട്.

ഓഫിസ് റൂമിന്‍റെ പൂട്ട് തകർത്തിട്ടുണ്ട്. ലാപ്ടോപ്പും മറ്റും ഉണ്ടായിരുന്നെങ്കിലും ഇതൊന്നും നഷ്ടപ്പെട്ടിട്ടില്ല. ദിവസങ്ങൾക്ക് മുമ്പ് സമീപപ്രദേശമായ നെല്ലിക്കുത്ത് രണ്ട് മസ്ജിദുകളിൽ മോഷണം നടന്നിരുന്നു. ഇവിടെ സുക്ഷിച്ചിരുന്ന പണം മോഷ്ടാവ് അപഹരിച്ചിരുന്നു. മസ്ജിദ് ഭാരവാഹികൾ പൊലീസിൽ പരാതി നൽകി.

Tags:    
News Summary - Theft centered on the church

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.