മറയൂര്‍: വീട് കുത്തിത്തുറന്ന് മോഷ്ടിച്ച വളകള്‍ വീട്ടില്‍ സൂക്ഷിച്ച് തമിഴ്നാട്ടിലേക്ക് കടന്ന പ്രധാനപ്രതി ഉള്‍പ്പെടെ അഞ്ചുപേരെ മറയൂര്‍ പൊലീസ് പിടികൂടി. കോവില്‍കടവ് പത്തടിപ്പാലം സ്വദേശികളായ വിനീഷ് (39), അരുണ്‍കുമാര്‍ (39), രമേശ് (46), മണികണ്ഠന് (46), കോട്ടക്കുളം സ്വദേശി മുത്തുരാജ് (42) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. കാന്തല്ലൂര്‍ പഞ്ചായത്തില്‍ കര്‍ശനാട് അമ്പലകോട്ടയില് പാറയടിയില്‍ ജോര്‍ജിെൻറ വീട്ടില്‍നിന്നാണ് ഏഴുപവന്‍ സ്വര്‍ണം മോഷണംപോയത്. മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് കോവില്‍കടവില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്നു കുടുംബം. വെള്ളിയാഴ്ച രാവിലെ വീട്ടുകാർ വളര്‍ത്തുമൃഗങ്ങള്‍ക്ക് തീറ്റ കൊടുക്കാന്‍ എത്തിയപ്പോഴാണ് മോഷണം അറിയുന്നത്.
നാല് പ്രതികളെ കോവില്കടവില്നിന്ന് പ്രധാന പ്രതി വിനീഷിനെ തേനി ബോഡിനായ്ക്കന്നൂരില്‍ ഭാര്യയുടെ വീട്ടില്‍നിന്നുമാണ് പിടികൂടിയത്. ഞായറാഴ്ച പ്രതികളെ മോഷണം നടന്ന വീട്ടിലും സ്വര്‍ണം ഒളിപ്പിച്ച വിനീഷിെൻറ വീട്ടിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി. വിനീഷിെൻറ വീട്ടില്‍നിന്ന് മൂന്ന് വളകളും മറയൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ പണയംവെച്ച ഒരു വളയും അന്വേഷണസംഘം കണ്ടെത്തി. പ്രതികളെ ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
സ്റ്റേഷന് ഹൗസ് ഓഫിസര്‍ പി.ടി. ബിജോയ്, എസ്.ഐ അനൂപ് മോന്, എ.എസ്.ഐ കെ.പി. ബെന്നി, ഹരീഷ്കുമാര്‍, രാജീവ് കെ.കെ, ഡെനിഷ്, സുധീഷ്, എബിന് തോമസ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.