ഇരിട്ടി: ഇരിട്ടിയിലെ പുതിയ ബസ്സ്റ്റാൻഡിലെ അറ്റ്ലസ് ജ്വല്ലറിയിൽനിന്ന് ഒന്നരപ്പവെൻറ മാല മോഷ്ടിച്ച യുവാവിനെ ഇരിട്ടി പൊലീസ് പിടികൂടി.
മാലൂർ തോലമ്പ്ര സ്വദേശി ഹരികൃഷ്ണനാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ജ്വല്ലറിയിൽനിന്ന് മാല തന്ത്രപൂർവം കൈക്കലാക്കി കടന്നുകളയുകയായിരുന്നു. പേരാവൂരിൽ കളത്തിൽ ജ്വല്ലറിയിൽ വിൽപനക്കായി എത്തിയപ്പോൾ ജ്വല്ലറിയുടമ ചില ചോദ്യങ്ങൾ ഉന്നയിച്ചതോടെ ഹരികൃഷ്ണൻ ഓടിപ്പോവുകയായിരുന്നു. നിരീക്ഷണക്കാമറയിലെ ദൃശ്യങ്ങളിൽനിന്നാണ് പൊലീസിന് ആളെ മനസ്സിലായത്.
മാലൂരിൽ എത്തിയാണ് ഇരിട്ടി പ്രിൻസിപ്പൽ എസ്.ഐ ദിനേശൻ കൊേതരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.
ഇരിട്ടിയിലെ ജ്വല്ലറിയിലും തുടർന്ന് പേരാവൂർ ജ്വല്ലറിയിലും ഇയാളെ എത്തിച്ച് തെളിവെടുപ്പ് നടത്തി. മുമ്പും ഇത്തരത്തിൽ ജ്വല്ലറികളിൽനിന്നും സ്വർണം തട്ടിയെടുത്ത കേസിലെ പ്രതി കൂടിയാണ് ഹരികൃഷ്ണൻ എന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.