റബർ കടയിലെ മോഷണം: പ്രതിയുമായി തെളിവെടുപ്പ് നടത്തി

ഓയൂർ: ഇളമാട് ചെറുവക്കലിൽ റബർ കടയിലെ മോഷണവുമായി ബന്ധപ്പെട്ട് പൂയപ്പള്ളി പൊലീസ് പ്രതിയുമായി തെളിവെടുപ്പ് നടത്തി. ശനിയാഴ്ച രാവിലെയാണ് തെളിവെടുപ്പ് നടത്തിയത്. നെയ്യാറ്റിൻകര തകടി വിഷ്ണുഭവനിൽ തിരുവല്ലം ഉണ്ണി (48)യെയാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്.

ജൂലൈ ഏഴിന് പ്രതി ചെറുവക്കലിലെ കട കുത്തിത്തുറന്ന് റബർ മോഷണം നടത്തുകയായിരുന്നു. പൊൻകുന്നം സബ് ജയിലിൽ നിന്നാണ് പ്രതിയെ കോടതി വഴി പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. വെഞ്ഞാറമൂട്ടിലുള്ള കടയിൽ നിന്ന് 90 കിലോ റബർ കണ്ടെത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags:    
News Summary - Theft in rubber shop-Evidence was taken with the accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.