ചേര്‍ത്തല: വെറുങ്ങോട്ടക്കല്‍ഭാഗം ഗുരുനാരായണ ശിവക്ഷേത്രത്തില്‍ മോഷണം. ക്ഷേത്രത്തിനുചുറ്റും തൂക്കിയിട്ടിരുന്ന 11 ഓളം ഓട്ടുവിളക്കുകള്‍ നഷ്ടപ്പെട്ടു. സമീപമുള്ള ഷെഡില്‍ സൂക്ഷിച്ചിരുന്ന സൈക്കിളും മോഷ്ടാക്കള്‍ കവര്‍ന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് മോഷണം നടന്നതെന്ന് കരുതുന്നു.
സമീപമുള്ള വീടിന്‍റെ സി.സി.ടി.വി കാമറയില്‍ രണ്ടുപേരുടെ ചിത്രങ്ങള്‍ പതിഞ്ഞിട്ടുണ്ട്. സംഭവം അറിഞ്ഞ് ചേര്‍ത്തല പൊലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. കാമറയില്‍ പതിഞ്ഞ മോഷ്ടാക്കളുടെ ചിത്രങ്ങള്‍ പൊലീസ് ശേഖരിച്ചു. രണ്ടുമാസം മുമ്പാണ് ക്ഷേത്രം പുനര്‍നിര്‍മിച്ചത്. ഇതിന്‍റെ ഭാഗമായി ക്ഷേത്രത്തിനുചുറ്റും സ്ഥാപിച്ചിരുന്ന തൂക്കുവിളക്കുകളാണ് പോയത്. ഏകദേശം 1,40,000 രൂപയുടെ നഷ്ടം സംഭവിച്ചതായി ക്ഷേത്രം ഭാരവാഹി സൗരഭന്‍ പറഞ്ഞു.
എന്നാല്‍, ക്ഷേത്രത്തിലെ കാണിക്കവഞ്ചിയിലുണ്ടായിരുന്ന പണം മോഷ്ടാക്കള്‍ അപഹരിച്ചിട്ടില്ല. കാണിക്കവഞ്ചി ചങ്ങലയില്‍ കെട്ടി താഴിട്ടാണ് സൂക്ഷിച്ചിരുന്നത്. മോഷണം നടത്തിയതിനുശേഷം ക്ഷേത്രത്തിനുസമീപമുള്ള ഷെഡില്‍ സൂക്ഷിച്ചിരുന്ന ലില്ലപ്പന്‍റെ സൈക്കിളും കവര്‍ന്നാണ് മോഷ്ടാക്കള്‍ രക്ഷപ്പെട്ടത്. ചേര്‍ത്തല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.