താജുദീൻ

ക്ഷേത്ര വഞ്ചി കുത്തിത്തുറന്ന്​ മോഷണം; പ്രതി അറസ്റ്റിൽ

കൊട്ടാരക്കര: ക്ഷേത്ര വഞ്ചി കുത്തി തുറന്നു മോഷണം നടത്തിയ കേസിലെ പ്രതിയെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര കിഴക്കേക്കര തോട്ടവിള വീട്ടിൽ താജുദീൻ (63) ആണ് അറസ്റ്റിലായത്.

മേലില ചെങ്ങമനാട് ആശ്രമ നഗറിലുള്ള കല്ലൂർകാവ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം അർധരാത്രിയിൽ ക്ഷേത്രത്തിന്‍റെ ശ്രീകോവിലിനു നടപന്തലിലും വെച്ചിരുന്ന കാണിക്ക വഞ്ചി കുത്തിത്തുറന്ന് 20,000ത്തോളം രൂപ അപഹരിച്ച കേസിലാണ് പ്രതി അറസ്റ്റിലായത്.

എസ്.ഐ വിദ്യാധിരാജ, കൺട്രോൾ റൂം എസ്.ഐ ആശിർ കോഹൂർ , സി.പി.ഒമാരായ വിജീഷ്, രതി ദേവൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

Tags:    
News Summary - theft in temple accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.