പെരുമ്പാവൂർ: മാറമ്പള്ളിയില്‍ ഹോട്ടല്‍ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ രണ്ടുപേര്‍ പിടിയില്‍. തൃക്കാരിയൂര്‍ അയിരൂര്‍പ്പാടം വിമലാലയത്തില്‍ വിവേക് (22), ദിണ്ഡിഗല്‍ ചിന്നാലപ്പെട്ടി പൂഞ്ചോലൈ രംഗനാഥന് (ജീവ -23) എന്നിവരെയാണ് പെരുമ്പാവൂര്‍ പൊലീസ് പിടികൂടിയത്. കഴിഞ്ഞ 31ന് പുലര്‍ച്ച രണ്ടോടെ മാറമ്പള്ളിയിലെ ഹോട്ടലിന്റെ വാതിൽ തുറന്ന് അകത്തുകയറി 84,000 രൂപ മോഷ്ടിക്കുകയായിരുന്നു.
തുടര്‍ന്ന് പ്രത്യേക പൊലീസ് സംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തില്‍ വിവേകിനെ പെരുമ്പാവൂര്‍ ഭാഗത്തുനിന്നും രംഗനാഥനെ തമിഴ്നാട് ദിണ്ഡിഗലിൽനിന്നുമാണ് പിടികൂടിയത്.
പൊലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച സര്‍ക്കസില്‍ മരണക്കിണർ ബൈക്ക് അഭ്യാസിയായ രംഗനാഥനെ പൊലീസ് മണിക്കൂറുകളോളം പിന്തുടര്ന്നാണ് പിടികൂടിയത്. 2018ൽ മോഷണത്തിന് കോയമ്പത്തൂർ സെന്‍ട്രൽ ജയിലില്‍നിന്നും ഇറങ്ങിയ രംഗനാഥന് രണ്ടുമാസം മുമ്പാണ് വിവേകിനെ പരിചയപ്പെട്ടത്. അതിനുശേഷം ഒരുമിച്ച് താമസിച്ച് ഇവര്‍ മോഷണം ആസൂത്രണം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
വിവേക് എടത്തല, ആലുവ, മുളന്തുരുത്തി, എറണാകുളം സൗത്ത് എന്നീ സ്റ്റേഷനുകളില്‍ മോഷണക്കേസ് പ്രതിയാണ്. രംഗനാഥനും നിരവധി കേസില്‍ പ്രതിയാണ്.
എ.എസ്.പി അനൂജ് പലിവാലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ ഇന്‍സ്പെക്ടര്‍ ആര്. രഞ്ജിത്, എസ്.ഐമാരായ ജോസി എം. ജോണ്സൺ, ഒ.എസ്. രാധാകൃഷ്ണന്, എ.എസ്.ഐ എം.കെ. അബ്ദുൽ സത്താര്‍, എസ്.സി.പി.ഒ പി.എ. അബ്ദുൽ മനാഫ്, സി.പി.ഒമാരായ എം.ബി. സുബൈര്‍, എ.എല്‍. നാദിര്‍ഷ, ശ്രീജിത് രവി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.