അരീക്കോട്: 'മാധ്യമം' അരീക്കോട് ബ്യൂറോയിൽ മോഷണം നടത്തിയ കേസിലെ പ്രതി 13 വർഷത്തിന് ശേഷം പിടിയിൽ. തൃക്കണ്ടിയൂർ സ്വദേശി തേക്കിൽ സലിമിനെയാണ് (41) ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രത്യേകസംഘം വലയിലാക്കിയത്.
2008 ലാണ് അരീക്കോട് ടൗണിൽ പ്രവർത്തിച്ചിരുന്ന മാധ്യമം സബ് ബ്യൂറോ ഓഫിസിെൻറ പൂട്ട് പൊളിച്ച് വില കൂടിയ കാമറയും പണവും ഉൾെപ്പടെ കവർന്നത്. പ്രതിക്കെതിരെ പെരിന്തൽമണ്ണ, തിരൂർ സ്റ്റേഷനുകളിലും മോഷണക്കേസുണ്ട്. പ്രതിയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
കൊണ്ടോട്ടി ഡിവൈ.എസ്.പി അഷ്റഫ്, അരീക്കോട് ഇൻസ്പെക്ടർ ലൈജുമോൻ എന്നിവരുടെ നേതൃത്വത്തിൽ പ്രമോദ് തിരൂർ, എസ്.ഐ നസീറുദ്ദീൻ, അബ്ദുൽ അസീസ്, സത്യനാഥൻ മനാട്ട് , ശശി കുണ്ടറക്കാട്, പി. സഞ്ജീവ്, ഉണ്ണികൃഷ്ണൻ മാരാത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.