റിയാദ്: പുലർച്ചെ പള്ളിയിൽ പോകാനിറങ്ങിയ മലയാളിക്കു നേരെ വെട്ടുകത്തി വീശി കൊള്ളയടിക്കാൻ ശ്രമം. ബത്ഹ ശാര റെയിലിനും ശാര ഗുറാബിക്കും ഇടയിൽ അൽ ഇൻമ ബാങ്കിന് സമീപമുള്ള ഗല്ലിയിൽ പുലർച്ചെ 4.50ഓടെ മാധ്യമപ്രവർത്തകൻ കൂടിയായ ജലീൽ ആലപ്പുഴക്ക് നേരെയാണ് രണ്ടുപേരുടെ അതിക്രമമുണ്ടായത്.
തന്റെ ഫ്ലാറ്റിൽനിന്ന് ഇറങ്ങി തൊട്ടടുത്ത പള്ളിയിലേക്ക് പോകുമ്പോൾ ശാര ഗുറാബിയിൽനിന്ന് ഗല്ലിയിലൂടെ വന്ന കാർ നിർത്തി ഒരാൾ വലിയ വെട്ടുകത്തിയുമായി ഇറങ്ങി തടഞ്ഞുനിർത്തി പാന്റ്സിയും ഷർട്ടിന്റെയും പോക്കറ്റുകൾ തപ്പി. തന്റെ കൈയിൽ ഇഖാമ (റെസിഡൻറ് പെർമിറ്റ്) മാത്രമേയുള്ളൂ എന്ന് ജലീൽ പറഞ്ഞു.
അപ്പോൾ ഇടതു കൈയിലെന്താണെന്ന് ചോദിച്ചു വീട്ടിലെ വേസ്റ്റാണെന്നു പറഞ്ഞപ്പോഴേക്കും ഡ്രൈവർ സീറ്റിലിരുന്ന കൂട്ടാളി കൈകാട്ടി വിളിക്കുകയും അക്രമി വേഗം കാറിൽ കയറിപ്പോവുകയുമായിരുന്നു.
പുലർച്ചെ പള്ളിയിൽ പോകാനിറങ്ങിയ സമയത്ത് പണമോ പഴ്സോ മൊബൈൽ ഫോണോ കൈയിൽ ഇല്ലായിരുന്നെന്നും അസമയങ്ങളിൽ പുറത്തിറങ്ങുന്നവർ ഇഖാമയൊഴികെ മറ്റൊന്നും കൈയിൽ കരുതാതിരിക്കുന്നതാണ് നല്ലതെന്നും ജലീൽ ആലപ്പുഴ പറഞ്ഞു.ബത്ഹയിലും പരിസരങ്ങളിലും കവർച്ച ശ്രമങ്ങൾ വ്യാപകമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.