കോഴിക്കോട്: അർധരാത്രി ജനലഴികൾ മുറിച്ച് വീട്ടിൽ കയറി ദമ്പതികളെ ബന്ദിയാക്കിയശേഷം മകളുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് സ്വർണം കവർന്ന പ്രതി പിടിയിൽ. ഒളവണ്ണ കമ്പിളിപ്പറമ്പ് സ്വദേശി സൽമാൻ ഫാരിസിനെയാണ് (24) ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്.
ഒക്ടോബർ ഒമ്പതിന് അർധരാത്രിയാണ് വലിയങ്ങാടി ഗണ്ണി സ്ട്രീറ്റ് ചാക്കാരിട മുഷ്താഖ് റോഡിലെ പി.എ ഹൗസ് വളപ്പിലുള്ള സലാമിെൻറ വീട്ടിൽ സൽമാൻ ഫാരിസ് കയറിയത്. ജനലിെൻറ മരഅഴികൾ മുറിച്ചുമാറ്റി അകത്തുകടന്ന മോഷ്ടാവ്, സലാമും ഭാര്യ റാബിയയും ഉറങ്ങിയിരുന്ന മുറി ഷാൾ ഉപയോഗിച്ച് പൂട്ടുകയായിരുന്നു. തുടർന്ന് മുകൾനിലയിലെ ആളില്ലാത്ത മുറിയിലെത്തി അലമാരയിൽനിന്ന് സാധനങ്ങൾ വലിച്ചിട്ടു. പിന്നീട് താഴെ നിലയിലുള്ള സലാമിെൻറ മകൾ ആയിഷയുടെ മുറിയിലെത്തി.
ബഹളംെവച്ച ആയിഷയുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് ഒരു പവെൻറ സ്വർണ ബ്രേസ്ലറ്റുമായി പ്രതി കടന്നുകളയുകയായിരുന്നു. ആയിഷയുടെ മാതാപിതാക്കൾ ബഹളംകേട്ടെങ്കിലും ഷാൾ ഇട്ട് വാതിൽ കെട്ടിയതിനാൽ തുറക്കാനായില്ല. കസബ, പന്നിയങ്കര, മെഡിക്കൽ കോളജ് സ്റ്റേഷൻ പരിധിയിലെ നിരവധി കളവുകേസുകളിൽ സൽമാൻ ഫാരിസ് പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.