മു​ഹ​മ്മ​ദ് ഫൈ​സ​ൽ

പൊലീസിനെ ആക്രമിച്ച് കടന്ന മോഷ്ടാവ് പിടിയില്‍

പെരുമ്പാവൂര്‍: പൊലീസിനെ ആക്രമിച്ച് കടന്നുകളഞ്ഞ മോഷ്ടാവ് പിടിയിലായി. കോതമംഗലം നെല്ലിക്കുഴി ഓലിക്കല്‍ വീട്ടില്‍ മുഹമ്മദ് ഫൈസലിനെയാണ് (24) പെരുമ്പാവൂര്‍ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഏഴിന് രാവിലെ ആറരയോടെ കുന്നത്തേരി ഭാഗത്തുവെച്ച് പിടികൂടാന്‍ ചെന്ന സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിലെ എ.എസ്.ഐ അബ്ദുല്‍ സത്താര്‍, എസ്.സി.പി.ഒ അബ്ദുല്‍ മനാഫ് എന്നിവരെ പ്രതി ആക്രമിച്ച് കടന്നുകളയുകയായിരുന്നു. തുടര്‍ന്ന്, ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കി‍െൻറ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തില്‍ നെല്ലിമോളം ഭാഗത്തുനിന്ന് സാഹസികമായി പിടികൂടി. ജനുവരിയില്‍ ഒക്കലിലെ വീട്ടില്‍നിന്ന് എട്ട് പവന്‍ സ്വര്‍ണം മോഷ്ടിച്ചതും ഏപ്രിലില്‍ കോഴിക്കോട് താമരശ്ശേരി ഭാഗത്തുനിന്ന് കാര്‍ മോഷ്ടിച്ചതും പള്ളിക്കര വണ്ടര്‍ലാ ഭാഗത്തെ വീട്ടില്‍നിന്ന് ലാപ്‌ടോപ്പും വാച്ചും പണവും മോഷ്ടിച്ചതും പ്രതി സമ്മതിച്ചു. കുന്നത്തേരി ഭാഗത്തുനിന്ന് ഒരു സ്‌കൂട്ടറും പാലാ ബസ്സ്റ്റാന്‍ഡില്‍നിന്ന് ഒരു ബൈക്കും നെല്ലാട് ഭാഗത്തെ വീട്ടില്‍ കയറി മൊബൈല്‍ ഫോണുകളും മോഷ്ടിച്ചതായും സമ്മതിച്ചു.

മയക്കുമരുന്ന് ഉപയോഗത്തിനും ആര്‍ഭാട ജീവിതം നടത്താനുമാണ് മോഷണത്തിലൂടെ ലഭിക്കുന്ന പണം വിനിയോഗിച്ചിരുന്നത്. എ.എസ്.പി അനൂജ് പലിവാല്‍, ഇന്‍സ്‌പെക്ടര്‍ ആര്‍. രഞ്ജിത്, എസ്.ഐമാരായ റിന്‍സ് എം. തോമസ്, ജോസി എം. ജോണ്‍സന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.

Tags:    
News Summary - Thief arrested for assaulting police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.