ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ തിരുവല്ല സ്വദേശി അറസ്റ്റിൽ

കടയ്ക്കല്‍: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ തിരുവല്ല സ്വദേശിയായ യുവാവ് അറസ്റ്റിൽ. തിരുവല്ല പുല്ലാട് കുറവര്‍കുഴി വിഷ്ണു നിവാസില്‍ വിഷ്ണു (20) ആണ് പിടിയിലായത്.

കഴിഞ്ഞദിവസം പാങ്ങോട് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വിഷ്ണുവിന്‍റെ കാര്‍ അപകടത്തില്‍പെട്ടിരുന്നു. അപകടത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് കാര്‍ പരിശോധിച്ചപ്പോള്‍ കാറില്‍നിന്നു സ്‌കൂള്‍ വിദ്യാർഥിനിയുടെ തിരിച്ചറിയല്‍ കാര്‍ഡും ബാഗും കണ്ടെത്തി.

തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട് കടക്കൽ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. വിഷ്ണുവിനെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Thiruvalla resident arrested for molesting girl he met on Instagram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.