സഹപ്രവർത്തകയെ പീഡിപ്പിച്ചതിന്​ തിരുവനന്തപുരം വിമാനതാവള ജീവനക്കാരൻ അറസ്​റ്റിൽ; ജാമ്യം ലഭിച്ചു

കഴക്കൂട്ടം: സഹപ്രവർത്തകയെ ലൈംഗിയായി പീഡിപ്പിച്ച കേസിലെ പ്രതിയായ തിരുവനന്തപുരം വിമാനതാവളത്തിലെ ചീഫ് ഓഫീസറായിരുന്ന ജി. മധുസൂദനറാവുവിനെ പൊലീസ് അറസ്റ്റു ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇദ്ദേഹത്തിന് ജാമ്യം ലഭിച്ചു. 

രാവിലെ 9 ന്​ തുമ്പ പൊല്​സ്​ സ്റ്റേഷനിൽ ഹാജരായ മധുസൂദനറാവുവിനെ പൊലീസ് ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു. അഭിഭാഷകനൊപ്പമാണ്​ റാവു അന്വേഷണ ഉദ്യോഗസ്ഥനായ തുമ്പ ഇൻസ്പെക്ടർ ശിവകുമാറി​െൻറ മുന്നിൽ ഹാജരായത്. തുടർന്ന് വൈദ്യ പരിശോധനക്കും, ഫോറൻസിക് പരിശോധനയ്ക്കും ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്.

ഈ കഴിഞ്ഞ നാലാം തിയതി അദാനി ഗ്രൂപ്പി​െൻറ തിരുവനന്തപുരം വിമാനതാവളത്തിലെ ചീഫ് ഓഫീസറായ മധുസൂദന റാവു സഹപ്രവർത്തകയെ ആക്കുളത്തെ ഫ്ലാറ്റിൽ കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ്​ പരാതി. യുവതി സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയതിനെ തുടർന്ന് തുമ്പ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

തുടർന്ന് പ്രതിയായ മധുസൂദന റാവു മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് പരിഗണിച്ച ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥ​െൻറ മുന്നിൽ ഹാജരാകാനും തുടർന്ന് അറസ്റ്റു രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ ശേഷം ജാമ്യം നൽകാനും ഉത്തരവിട്ടു. ഇതി​െൻറ അടിസ്ഥാനത്തിലായിരുന്നു റാവു രാവിലെ തുമ്പ സ്റ്റേഷനിൽ ഹാജരായത്.

Tags:    
News Summary - Thiruvananthapuram airport ex chief officer arrested for molesting colleague

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.