ആലുവ: ബൈക്ക് മോഷ്ടിക്കുന്നതിനിടയിൽ ആളുകളുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഓടി രക്ഷപ്പെട്ട പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ ആലുവ പൊലീസ് പിടികൂടി. ചാലക്കുടി മുകുന്ദപുരം കിഴക്കേക്കോട്ട ആറാട്ടുപറമ്പിൽ വീട്ടിൽ ആഷ്വിൻ (24), ഇടുക്കി രാജകുമാരി വേലിക്കകത്ത് വീട്ടിൽ ബിനു മോൻ (23) എന്നിവരെയാണ് പിടികൂടിയത്. കാരോത്തുകുഴിക്ക് എതിർവശത്തെ റെസിഡൻറ്സ് കോംപ്ലക്സിെൻറ പാർക്കിങ് ഏരിയയിൽ െവച്ചിരുന്ന ബൈക്കാണ് മോഷ്ടിക്കാൻ ശ്രമിച്ചത്.
മണപ്പുറം നടപ്പാലത്തിെൻറ അടിയിൽ നിന്നുമാണ് ഇവരെ പിടികൂടിയത്. നിരവധി കേസുകളിലെ പ്രതികളാണിവർ.
ഇൻസ്പെക്ടർ സൈജു.കെ.പോൾ, എസ്.ഐമാരായ കെ.വി.ജോയി, ശിവാസ്, സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, നിയാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.