കങ്ങഴ: ബൈക്കിലെത്തിയ സംഘം വ്യാപാരിയുടെ ഓട്ടോ തടഞ്ഞ് വടിവാള്‍ കാട്ടി ഭീഷണിപ്പെടുത്തി 40,000 രൂപ തട്ടിയെടുത്തു. തിങ്കളാഴ്ച രാവിലെ 11.30ഓടെ മുണ്ടത്താനം-ഇടയിരിക്കപ്പുഴ റോഡില്‍ ഇലവുങ്കല്‍ ഭാഗത്തെ തിരക്കൊഴിഞ്ഞ സ്ഥലത്തായിരുന്നു സംഭവം. പണം നഷ്ടമായ വാകത്താനം സ്വദേശി പണിക്കപ്പുരയിടം ബൈന്നി നൈനാന് (52) കറുകച്ചാല്‍ പൊലീസില്‍ പരാതി നല്കി. സിഗരറ്റ് അടക്കമുള്ള ഉൽപന്നങ്ങള് കടകളില്‍ മൊത്തവില്പന നടത്തുന്നയാളാണ് നൈനാന്. കങ്ങഴ, ഇടയിരിക്കപ്പുഴ ഭാഗത്ത് കച്ചവടം നടത്തിയശേഷം മുണ്ടത്താനത്തേക്ക് പോകുകയായിരുന്നു. ഇലവുങ്കല്‍ ഭാഗത്തെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ഹെല്‍മറ്റ് ധരിച്ച് ബെക്കിലെത്തിയ രണ്ടുപേര്‍ ഓട്ടോക്ക് മുന്നില്‍ ബൈക്ക് കുറുകെ നിര്‍ത്തിയശേഷം വടിവാളും കത്തിയുമായെത്തി ഭീഷണിപ്പെടുത്തി. ബാഗ് ബലമായി പിടിച്ചുവാങ്ങിയ ശേഷം മുണ്ടത്താനം ഭാഗത്തേക്ക് ബൈക്കില്‍ രക്ഷപ്പെട്ടു. സി.സി ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയതായി സി.ഐ റിച്ചാര്‍ഡ് വര്‍ഗീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.