എലത്തൂർ: വീട്ടമ്മയെ ആക്രമിച്ചും കത്തികാട്ടി ഭീഷണിപ്പെടുത്തിയും മൂന്നു പവൻ സ്വർണം കവർന്നു. ചൊവ്വാഴ്ച പുലർച്ച രണ്ടുമണിയോടെ ചെട്ടികുളം കൊളായിൽ വിജയലക്ഷ്മിയുടെ വീട്ടിലെത്തിയാണ് സംഘം മോഷണം നടത്തിയത്.
വീടിെൻറ പിറകുവശത്തെ വാതിൽ പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കൾ വിജയലക്ഷ്മി കിടന്ന മുറിയിലെത്തുകയായിരുന്നു. അലമാര തുറക്കുന്ന ശബ്ദം കേട്ട് ഉണർന്ന വിജയലക്ഷ്മി ഒച്ചയുണ്ടാക്കാൻ ശ്രമിച്ചതോടെ കത്തികാട്ടി ഭീഷണിപ്പെടുത്തി. 50,000 രൂപ നൽകാൻ ആവശ്യപ്പെട്ടെങ്കിലും പണം ഇല്ലെന്നു പറഞ്ഞപ്പോൾ ധരിച്ച കമ്മൽ ഊരി വാങ്ങിച്ചു. പണവും ആഭരണവും വീട്ടിലുണ്ടെന്ന വിവരം തങ്ങൾക്കറിയാമെന്നുംമോഷ്ടാവ് പറഞ്ഞുവത്രെ. അതിനുശേഷം അലമാര മുഴുവൻ തിരഞ്ഞ് അതിലുണ്ടായിരുന്ന സ്വർണവും എടുത്തു. ആഭരണമടങ്ങിയ പഴ്സ് എടുക്കാൻ ശ്രമിച്ച വിജയലക്ഷ്മിയെ മോഷ്ടാവ് മുഖത്തടിച്ച് കട്ടിലിലേക്ക് തള്ളിയിട്ടു. ഈ സമയം മറ്റൊരു മോഷ്ടാവ് വാതിലിന് സമീപത്തു നിൽക്കുകയായിരുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ ഒച്ചവെക്കാനോ ആരെയും വിവരം അറിയിക്കാനോ കഴിഞ്ഞില്ല.
മോഷ്ടാക്കൾ സ്ഥലം വിട്ടതോടെ ഒച്ചവെച്ചതിനെ തുടർന്നാണ് മുകൾ നിലയിലെ മുറിയിൽ ഉറങ്ങുകയായിരുന്ന മകൻ രാഹുൽ വിവരം അറിഞ്ഞത്. He threatened the housewife with a knife and stole the goldരാഹുലിന്റെ ഭാര്യക്ക് മെഡിക്കൽ കോളജ് ആശുപത്രിയിൽ രാത്രി ജോലിയായതിനാൽ വീട്ടിലുണ്ടായിരുന്നില്ല. അസി.കമീഷണർ പി. ബിജുരാജ്, എലത്തുർ പൊലീസ് ഇൻസ്പെക്ടർ എം. സായുജ്, എസ്.ഐ രാജേഷ് എന്നിവർ തെളിവെടുത്തു. വിരലടയാള വിദഗ്ധ എ.വി. ശ്രീജയ പരിശോധന നടത്തി. ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.