ഏറ്റുമാനൂര്‍: ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. അതിരമ്പുഴ ഓണംതുരുത്ത് കദളിമറ്റം തലയ്ക്കല്‍ കെ.എ. അഭിജിത്തിനെയാണ് (ഒബാമ -21) ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം സ്വദേശിയായ അനസിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു.
ഈ കേസിലെ പ്രതികളില്‍ ഒരാളായ കൊച്ചച്ചു എന്ന് വിളിക്കുന്ന അനുജിത്ത് കുമാറിനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. തുടര്‍ന്ന് കൂട്ടുപ്രതി അഭിജിത്തിനുവേണ്ടി തിരച്ചില്‍ ശക്തമാക്കുകയും തൊടുപുഴ മുട്ടം ഭാഗത്ത് പൊലീസിന്റെ പിടിയിലാവുകയുമായിരുന്നു.
ഇയാള്‍ക്ക് ഏറ്റുമാനൂര്‍, കടുത്തുരുത്തി, മേലുകാവ് സ്‌റ്റേഷനുകളില്‍ കഞ്ചാവ് കടത്ത്, കൊലപാതകശ്രമം, അനധികൃതമായി ആയുധം കൈവശംവെക്കല്‍ തുടങ്ങി നിരവധി കേസുകള്‍ നിലവിലുണ്ട്. ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ഏറ്റുമാനൂര്‍ എസ്.എച്ച്.ഒ രാജേഷ് കുമാറും സംഘവും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.