മണ്ണുത്തി: കാപ്പ നിയമപ്രകാരം നാടുകടത്തിയ പ്രതി നാട്ടിലെത്തിയതറിഞ്ഞ് പിടികൂടാന്‍ എത്തിയ പൊലീസുകാരെ ആക്രമിച്ച കേസിലെ പ്രതികളെ മണ്ണുത്തി പൊലീസ് അറസ്റ്റ് ചെയ്തു.
കൊഴുക്കുള്ളി സ്വദേശികളായ കോലങ്ങാത്ത് വീട്ടില്‍ സത്യജിത്ത്, പടിഞ്ഞാറെ വീട്ടില്‍ ബ്രഹ്മജിത്ത്, പടിഞ്ഞാറെ വീട്ടില്‍ വിഷ്ണുജിത്ത് എന്നിവരാണ് അറസ്റ്റിലായത്.
കാപ്പ നിയമപ്രകാരം നാടുകടത്തിയ കൊഴുക്കുള്ളി സ്വദേശി ജിഷ്ണു നാട്ടിലെത്തിയതറിഞ്ഞ് അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ ആക്രമിക്കുകയും പ്രതിയെ രക്ഷപ്പെടാന്‍ സഹായിക്കുകയും ചെയ്യുകയായിരുന്നു. സംഭവശേഷം ഒളിവില്‍പോയ പ്രതികളെ കൊടുങ്ങല്ലുക്കാവ് ക്ഷേത്രത്തിന് സമീപത്തുനിന്നാണ് പൊലീസ് പിടികൂടിയത്. ഇവരും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്.
അന്വേഷണത്തിൽ മണ്ണുത്തി എസ്.ഐമാരായ കെ. പ്രദീപ്കുമാര്‍, കെ.എസ്. ജയന്, സീനിയര്‍ സി.പി.ഒ രഘുറാം, സി.പി.ഒമാരായ ബിനുക്കുട്ടന്, സഹാദ്, നിരാജ്മോന്‍, രാജേഷ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.