വടക്കഞ്ചേരി: ആലത്തൂർ വനം റേഞ്ച് വീഴ്മല വനത്തിൽ നിന്ന് ചന്ദനമരം മുറിച്ചുകടത്താൻ ശ്രമിച്ച മൂന്നുപേരെ അറസ്റ്റ് ചെയ്തു. സേലം ആത്തൂർ സ്വദേശികളായ ലക്ഷ്മണൻ (42), അശോക് കുമാർ (20), ശരത്കുമാർ (23) എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രി വനംവകുപ്പ് അധികൃതർ വനമേഖലയിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
ഇവരിൽനിന്ന് 34 കിലോഗ്രാം ചന്ദനമര കഷണങ്ങൾ, മുറിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ തുടങ്ങിയവ പിടിച്ചെടുത്തു. ആലത്തൂർ റേഞ്ച് ഓഫിസർ കെ.ആർ. കൃഷ്ണദാസ്, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എ. സലീം, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ യു. സുരേഷ്ബാബു, നിഖിൽകുമാർ, എൻ.സി അനു, വാച്ചർമാരായ പ്രകാശൻ, തങ്കമണി, ഗിന്നസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതികളെ ആലത്തൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.