അമ്പലപ്പുഴ: തോട്ടപ്പള്ളിയിലെ മത്സ്യത്തൊഴിലാളിയും സി.പി.എം. അംഗവുമായ സജീവനെ കാണാതായിട്ട് മൂന്നുമാസമാകുേമ്പാഴും സൂചനയില്ല. സെപ്റ്റംബർ 29നാണ് തോട്ടപ്പള്ളി പൊര്യെൻറ പറമ്പിൽ സജീവനെ (56) കാണാതായത്. പ്രത്യേകസംഘം അന്വേഷിച്ചിട്ടും ഒരു തുമ്പും ലഭിച്ചിട്ടില്ല. അയൽസംസ്ഥാനങ്ങൾ, തീരദേശ പൊലീസ് സ്റ്റേഷനുകൾ, ആശുപത്രികൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക സംഘം അന്വേഷണം തുടരുകയാണ്.
കർണാടക, തമിഴ്നാട്, ഗോവ എന്നിവിടങ്ങളിലെ തീരദേശമേഖലയിലാണ് പ്രധാനമായും അന്വേഷണം. സി.പി.എം. പൂത്തോപ്പ് ബ്രാഞ്ച് സമ്മേളനപ്രതിനിധിയായിരുന്ന സജീവനെ സമ്മേളനത്തലേന്നാണ് കാണാതായത്. പാർട്ടിഘടകത്തിലെ വിഭാഗീയതയാണ് തിരോധാനത്തിന് പിന്നിലെന്നായിരുന്നു ആരോപണം. സി.പി.എം. ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ അടക്കം പൊലീസ് പലതവണ ചോദ്യംചെയ്തു. ഏറ്റവുമൊടുവിൽ ലോക്കൽ കമ്മിറ്റിയംഗങ്ങൾ ഉൾെപ്പടെയുള്ളവരെ ജില്ല ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വിളിച്ചുവരുത്തി മണിക്കൂറുകളോളം ചോദ്യംചെയ്തിട്ടും അന്വേഷണത്തെ സഹായിക്കുന്ന ഒരു വിവരവും കിട്ടിയില്ല. 90 പേരെയാണ് ഇതുവരെ ചോദ്യംചെയ്തത്. എന്നാൽ, ഒരു വിവരവും ലഭിച്ചില്ലെന്നാണ് സജീവെൻറ ഭാര്യ സജിത ഹൈകോടതിയിൽ നൽകിയ ഹേബിയസ്കോർപസ് ഹരജിയിൽ അറിയിച്ചത്. സജീവെൻറ തിരോധാനവുമായി ബന്ധപ്പെട്ട് പാർട്ടിയെ ബന്ധിപ്പിക്കുന്ന ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഹൈകോടതിയെ അന്വേഷണ സംഘം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.