കുറ്റിപ്പുറം: യൂട്യൂബ് ചാനലിൽ പാട്ടുപാടാൻ കൂട്ടിക്കൊണ്ടുപോയി 12കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മൂന്നുപേർ അറസ്റ്റിൽ. പെരിന്തൽമണ്ണ കീഴാറ്റൂർ സ്വദേശികളായ ഉമ്മർ കീഴാറ്റൂർ (36), ഒസാമ (47), വേങ്ങൂർ സ്വദേശി ടെയ്ലർ ഉമ്മർ (55) എന്നിവരെയാണ് പോക്സോ നിയമപ്രകാരം കുറ്റിപ്പുറം എസ്.എച്ച്.ഒ ശശീന്ദ്രൻ മേലെയിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കുറ്റിപ്പുറം ഭാരതപ്പുഴയുടെ പാലത്തിന് താഴെയും പെരിന്തൽമണ്ണയിലുള്ള റബർ തോട്ടത്തിൽ വെച്ചും, വേങ്ങൂരിലെ ടെയ്ലർ ഉമ്മറിന്റെ കടയിലുമാണ് പീഡനത്തിന് ഇരയാക്കിയത്.
കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ മാതാവ് ഡോക്ടറെ കാണിച്ചപ്പോഴാണ് വിവരം പുറത്തു വരുന്നത്. കുട്ടിക്ക് മൊബൈൽ ഫോണും പണവും മറ്റും പ്രതികൾ നൽകിയിരുന്നു. ഉമ്മർ കീഴാറ്റൂർ 'ആയിഷ മീഡിയ' എന്ന പേരിൽ യൂട്യൂബ് ചാനൽ നടത്തുന്നുണ്ട്. ഒസാമ പൊതുപ്രവർത്തകനും ഉമ്മർ ടെയ്ലർ ഷോപ്പ് നടത്തിപ്പുകാരനുമാണ്. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.