പള്ളുരുത്തി: കുമ്പളങ്ങിയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ മൂന്നുപേർ പള്ളുരുത്തി പൊലീസ് പിടിയിലായി. കുമ്പളങ്ങി സ്വദേശികളായ ഇളംപ്ലാവിൻ വീട്ടിൽ ജിതിൻ തിലകൻ (29), തുണ്ടുപുരേടത്ത് ഷാരോൺ ഫ്രാൻസിസ്(28), ഇടപറമ്പിൽ ആന്റണി ജിജോ(28) എന്നിവരെയാണ് പള്ളുരുത്തി പൊലീസ് ഇൻസ്പെക്ടർ സുനിൽ തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും ഇവർക്കായി അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് പറഞ്ഞു. നടുവിലത്തറ വീട്ടിൽ കണ്ണൻ എന്നറിയപ്പെടുന്ന അനിൽ കുമാറാണ് (32) കുത്തേറ്റ് മരിച്ചത്. തിങ്കളാഴ്ച പുലർച്ച ഒന്നരയോടെ കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് ഓഫിസിന് സമീപത്തുവെച്ചാണ് കൊലപാതകം നടന്നത്. പിടികൂടിയ മൂന്ന് പ്രതികളുമായി പൊലീസ് സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി. സമീപത്തെ പറമ്പിൽ ഉപേക്ഷിച്ച കത്തി പൊലീസ് കണ്ടെടുത്തു.
ഭാസ്കരൻ-സരോജനി ദമ്പതികളുടെ ദത്തുപുത്രനാണ് കൊല്ലപ്പെട്ട അനിൽ കുമാർ. സബ് ഇൻസ്പെക്ടർ എം. മനോജ്, എ.എസ്.ഐ സമദ്, സിവിൽ പൊലീസ് ഓഫിസർമാരായ പ്രശാന്ത്, എം.ടി. രതീഷ്, ജിജോ, വിപിൻ, എ.സി.പിയുടെ സ്ക്വാഡ് അംഗങ്ങളായ എസ്.ഐ. മധു, സിവിൽ പൊലീസ് ഓഫിസർമാരായ ഉമേഷ്, എഡ്വിൻ റോസ്, അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.