കൊട്ടാരക്കര: മുൻവിരോധം നിമിത്തം യുവാവിനെ മരപ്പലക കൊണ്ടടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മൂന്നുപേരെ പുത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. പവിത്രേശ്വരം മുരുകാലയത്തിൽ അരുൺ എന്ന ശ്രീരാജ് (20), സരത്ത് ഭവനിൽ സജിത്ത് (22), ഇടവട്ടം പുന്നവിള വീട്ടിൽ മിഥുൻ (21, നന്ദു) എന്നിവരാണ് അറസ്റ്റിലായത്. പവിത്രേശ്വരം ജോ ഭവനിൽ ജോമോനാണ് ആക്രമിക്കപ്പെട്ടത്. ഞായറാഴ്ച വൈകീട്ടോടെയാണ് കേസിനാസ്പദമായ സംഭവം.
വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതികൾ മരപ്പലക കൊണ്ട് ജോമോനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. സംഘത്തിലുണ്ടായിരുന്നതായി പറയുന്ന മറ്റ് പ്രതികൾക്കായി പൊലീസ് ഊർജിത തിരച്ചിൽ നടത്തിവരുന്നു.
ശാസ്താംകോട്ട ഡിവൈ.എസ്.പി.എസ്. ഷെരീഫിന്റെ നിർദേശാനുസരണം പുത്തൂർ ഐ.എസ്.എച്ച്.ഒ സുഭാഷ് കുമാർ, എസ്.ഐ ടി.ജെ. ജയേഷ് എ.എസ്.ഐ സുനിൽകുമാർ, എ.എസ്.ഐ മധു, സി.പി.ഒ ശ്യം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.